തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് മരണം

covid death in thiruvananthapuram

തിരുവനന്തപുരത്ത് വീണ്ടും കൊവിഡ് മരണം. ആറ്റിങ്ങൽ ഇളമ്പ നെടുമ്പറമ്പ് സ്വദേശി വാസുദേവൻ (75) ആണ് മരിച്ചത്.

ശരീരത്തിന്റെ ഒരു ഭാഗം തളർന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചാണ് വാസുദേവൻ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥരീകരിച്ചത്.

തിരുവനന്തപുരത്ത് പ്രതിദിന കൊവിഡ് ബാധ ആയിരത്തോട് അടുക്കുകയാണ്. ഇന്നലെ മാത്രം 892 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 859 പേർക്കും ഇതിൽ സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്.

Story Highlights covid death in thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top