കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് കങ്കണ

Kangana Ranaut agri-marketing terrorists

കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിവാദ പരാമർശവുമായി കങ്കണ രംഗത്തെത്തിയത്. സിഎഎക്കെതിരെ സമരം ചെയ്ത തീവ്രവാദികളെപ്പോലെയാണ് കാർഷിക ബില്ലിനെ എതിർക്കുന്നവർ എന്ന് കങ്കണ കുറിചു. കങ്കണയുടെ പരാമർശനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

കാർഷിക ബില്ല് പാസാക്കിയതിനു പിന്നാലെ വിവിധ ഭാഷകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ കർഷകർ ഭയപ്പെടാനില്ലെന്നും ഒരുതരത്തിലും ബില്ല് അവരെ ഹാനികരമായി ബാധിക്കില്ലെന്നും മോദി ട്വീറ്റിലൂടെ സൂചിപ്പിച്ചു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണയുടെ പരാമർശം. ‘ഉറങ്ങുന്നവരെ ഉണർത്താം. പക്ഷേ, ഉറക്കം നടിക്കുന്നവരെ എങ്ങനെയാണ് ഉണർത്തുക? ഒരു പൗരനും പൗരത്വം നഷ്ടമായില്ലെങ്കിലും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച തീവ്രവാദികളാണ് ഇതിനും പിന്നിൽ’- കങ്കണ കുറിച്ചു.

Read Also : പായൽ ഘോഷിന്റെ പീഡനാരോപണം; അനുരാഗ് കശ്യപിനെ പിന്തുണച്ച് തപ്‌സി; സംവിധായകനെ അറസ്റ്റ് ചെയ്യണമെന്ന് കങ്കണ

കടുത്ത എതിർപ്പിനിടയിലാണ് കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കിയത്. പാർലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ശബ്ദ വോട്ടോടു കൂടി സർക്കാർ ബിൽ പാസാക്കിയത്. ബില്ല് കർഷകരുടെ മരണവാറണ്ടെന്നാണ് കോൺഗ്രസ് എംപി പ്രതാപ് സിംഗ് ബാജ്വ ആരോപണമുന്നയിച്ചു. കോർപറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും വാദിച്ചു. ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു. പഞ്ചാബിലെ ബിജെപി സഖ്യകക്ഷിയായ ഷിരോമണി അകാലി ദൾ ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ചു.

സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ളവരടക്കം 12 എംപിമാർ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടുത്തളത്തിൽ ധർണ നടത്തിയിരുന്നു.

Read Also : Kangana Ranaut calls protesting against agri-marketing bills ‘terrorists’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top