കൊച്ചിയിലെ ഭീകരപ്രവർത്തനത്തിന്റെ തലവൻ മർഷിദ്

marshid mastermind of kochi terrorist activities

കൊച്ചിയിലെ ഭീകരപ്രവർത്തനത്തിന്റെ തലവൻ മർഷിദെന്ന് എൻഐഎ. കൊച്ചിയിൽ പിടിയിലായ അൽഖ്വയ്ദ ഭീകരൻ മർഷിദ് ഹസൻ ബംഗ്ലാദേശ് പൗരനാണെന്ന് എൻഐഎയ്ക്ക് വിവരം ലഭിച്ചു.

ബംഗ്ലാദേശിൽ നിന്നും മൂർഷിദാബാദിലെത്തിയ മർഷിദ് വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കുകയായിരുന്നു. പിന്നീട് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ നടത്തി. പിടിയിലായ ഭീകരരെ നീയന്ത്രിച്ചിരുന്ന ശക്തി അദൃശ്യമായി തുടരുന്നതായും എൻഐഎ പറയുന്നു. അൽഖ്വയ്ദ സംഘത്തിന്റെ പാകിസ്താൻ ബന്ധത്തിനുള്ള തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് പിടിയിലായവരിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്.

അതേസമയം, അൽഖ്വയ്ദ ഭീകരരെ ഇന്ന് എൻഐഎ ഉന്നത ഉദ്യോഗസ്ഥ സംഘം ചോദ്യം ചെയ്യും. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്താകും ചോദ്യം ചെയ്യൽ. പശ്ചിമ ബംഗാളിൽ നിന്ന് പിടികൂടിയ ആറ് പേരെയും കേരളത്തിൽ നിന്ന് പിടികൂടിയ മൂന്നും പേരെയുമാണ് ചോദ്യം ചെയ്യുക. പട്യാല ഹൌസ് കോടതിയിൽ ഹാജരാക്കുന്ന ഭീകരരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങും.

Story Highlights marshid mastermind of kochi terrorist activities

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top