Advertisement

എം.ടി വാസുദേവൻ നായരും, സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് കരാർ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

September 21, 2020
Google News 3 minutes Read

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവൻ നായരും, സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് കരാർ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

രണ്ടാമൂഴത്തിന്റെ കഥയിലും, തിരക്കഥയിലും പൂർണ അധികാരം എം.ടിക്കായിരിക്കുമെന്ന് ധാരണയിലെത്തിയിരുന്നു. ശ്രീകുമാർ മേനോൻ എം.ടിക്ക് തിരക്കഥ തിരിച്ചു നൽകും. അഡ്വാൻസ് തുകയായ ഒന്നേകാൽ കോടി രൂപ എം.ടിയും മടക്കി നൽകും. തർക്കവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുൻസിഫ് കോടതി, സുപ്രിംകോടതി എന്നിവിടങ്ങളിലുള്ള കേസുകൾ പിൻവലിക്കുമെന്നും ഒത്തുതീർപ്പിലെത്തി.

Story Highlights The Supreme Court will today consider the compromise agreement reached between MT Vasudevan Nair and director Sreekumar Menon.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here