ജോലിത്തിരക്കിലും ചിത്രംവര കൈവിടാതെ പൊലീസുകാരൻ; അരവിന്ദ് വരച്ചത് നൂറിൽ അധികം ചിത്രങ്ങൾ

painting

ജോലിത്തിരക്കിനിടയിലെ ഒഴിവുസമയങ്ങളിൽ വരച്ച ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയനാവുകയാണ് ഒരു പൊലീസുകാരൻ. കോഴിക്കോട് സ്വദേശിയായ അരവിന്ദ് വരച്ച ചിത്രങ്ങൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജോലിത്തിരക്കിനിടയിൽ ഉള്ളിലെ കലാവാസന മറക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് വ്യത്യസ്തനാകുകയാണ് അരവിന്ദ്.

കോഴിക്കോട് പായിമ്പ്ര സ്വദേശിയാണ് ഈ പൊലീസുദ്യോഗസ്ഥൻ. ഇതിനോടകം 100ന് മുകളിൽ ചിത്രങ്ങൾ ഇദ്ദേഹം വരച്ചു കഴിഞ്ഞു.

Read Also : പരിമിതികളെ മറികടന്ന് പാഴ്‌വസ്തുക്കളിൽ നിന്ന് മനോഹര രൂപങ്ങൾ ഒരുക്കി മീനാക്ഷി

അരവിന്ദ് വരച്ച രാഷ്ട്രീയ പ്രവർത്തകരുടേയും സിനിമാതാരങ്ങളുടേയും ഛായാചിത്രങ്ങൾ ഇതിനോടകം സമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. സിനിമാ താരങ്ങളായ ജോജു ജോർജ്, നാദിർഷ, പ്രതാപ് പോത്തൻ എന്നിവർ ഈ ചിത്രങ്ങൾ പങ്കു വയ്ക്കുകയുമുണ്ടായി. 20 മിനിട്ട് മുതൽ രണ്ട് മണിക്കൂർ വരെ സമയം എടുത്താണ് ഓരോ ചിത്രവും പൂർത്തിയാക്കുക. പേനയും, പെൻസിലും ഓയിൽ പെയിൻറുമെല്ലാം ഉപയോഗിക്കും. മലബാർ സ്‌പെഷ്യൽ പൊലീസിന്റെ നൂറാം വാർഷിക ലോഗോ തയാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് അരവിന്ദിനെയാണ്.

Story Highlights policeman, artist

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top