Advertisement

പരിമിതികളെ മറികടന്ന് പാഴ്‌വസ്തുക്കളിൽ നിന്ന് മനോഹര രൂപങ്ങൾ ഒരുക്കി മീനാക്ഷി

September 21, 2020
Google News 1 minute Read

പാഴ്‌വസ്തുക്കൾക്കൊണ്ട് മനോഹര രൂപങ്ങൾ സൃഷ്ടിച്ച് ശ്രദ്ധേയയായി മീനാക്ഷി എന്ന കൊച്ചു മിടുക്കി. തൃശൂർ കോതപറമ്പ് സ്വദേശിയാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മീനാക്ഷി. അഞ്ചാം വയസിൽ മെനഞ്ചെെറ്റിസ് ബാധിച്ച് കേൾവി ശക്തി നഷ്ടപ്പെട്ട മീനാക്ഷി പരിമിതികളെ മറികടന്നാണ് കരവിരുത് ഒരുക്കുന്നത്.

Read Also : ലോക്ക്ഡൗൺ കാലത്ത്‌ വേരുകളിൽ മനോഹരമായ ശിൽപങ്ങൾ ഒരുക്കി തൃശൂർ സ്വദേശികളായ സഹോദരന്മാർ

നമ്മുടെ കണ്ണിൽ പാഴ്വസ്തുവായി തോന്നുന്ന പലതും മീനാക്ഷിയുടെ കൈവിരൽ തൊട്ടാൽ സുന്ദര രൂപങ്ങളാകും. പഴയ ന്യൂസ് പേപ്പർ കൊണ്ട് മീനാക്ഷി നിർമിക്കുന്ന രൂപങ്ങൾക്ക് അഴകേറെയാണ്. പേപ്പർ ആർട്ടിലും ബോട്ടിൽ ആർട്ടിലും വിദഗ്ദ്ധയാണ് മീനാക്ഷി.

തൃശൂർ കോതപറമ്പിലെ നീഹാരം വീട് മുഴുവൻ ഈ കൊച്ചു കലാകാരിയുടെ സൃഷ്ടികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഈ കലാകാരി. പ്രീ പ്രൈമറി ക്ലാസ് മുതൽ പ്രവൃത്തി പരിചയമേളകളിലെ സ്ഥിരം സാന്നിധ്യമാണ് മീനാക്ഷി.

Story Highlights meenakshi, art and craft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here