ലോക്ക്ഡൗൺ കാലത്ത്‌ വേരുകളിൽ മനോഹരമായ ശിൽപങ്ങൾ ഒരുക്കി തൃശൂർ സ്വദേശികളായ സഹോദരന്മാർ

ലോക്ക്ഡൗൺ കാലത്ത്‌ വേരുകളിൽ മനോഹരമായ ശിൽപങ്ങൾ ഒരുക്കുകയാണ് തൃശൂർ ഇരിങ്ങാലക്കുടയിലെ മൂന്ന് സഹോദരന്മാർ. വീട്ടിൽ വിറകിനായി കൊണ്ടുവന്ന മരത്തിൻ്റെ വേരുകളിലാണ് ഇവർ ശിൽപങ്ങൾ പണിയുന്നത്.

വീട്ടിൽ വിറകായി ഉപയോഗിക്കാൻ കൊണ്ടുവന്ന പുല്ലാഞ്ഞി ചെടിയുടെ വേരുകളിലാണ് മൂവർസംഘം ശിൽപങ്ങൾ കൊത്തിയെടുക്കുന്നത്. പരമ്പരാഗത മരപ്പണിക്കാരനായ സഹോദരന്മാർ ചേർന്ന് വേരുകളിൽ ചെറിയ കൊത്തുപണികളും പോളിഷിംഗും എല്ലാം ചെയ്തതോടെ, ഇവ മനോഹരമായ കരകൗശല വസ്തുക്കളായി മാറി. പതിനഞ്ചോളം ശിൽപങ്ങളാണ് ലോക്ക്ഡൗൺ കാലത്ത് മാത്രം രാജേഷും ,ബിനീഷും സുബിനും ചേർന്ന് നിർമിച്ചിട്ടുള്ളത്.

ഉപയോഗശൂന്യമായ കുപ്പികളിൽ ചിത്രങ്ങൾ വരച്ചും കയർ ,നെല്ല് തുടങ്ങിയവ ഉപയോഗിച്ച് കുപ്പികളിൽ മനോഹരമായ രൂപങ്ങൾ നിർമിച്ചുമാണ് ഇവർ ലോക്ക്ഡൗൺ കാലത്തെ വിരസത മാറ്റുന്നത്.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top