Advertisement

ആലപ്പുഴയില്‍ ക്ഷേത്രമുറ്റത്ത് നെല്ല് വിളയിച്ച് ക്ഷേത്രഭരണ സമിതി

September 22, 2020
Google News 1 minute Read

ആലപ്പുഴയില്‍ ക്ഷേത്രമുറ്റത്ത് നെല്ല് വിളയിച്ച് ക്ഷേത്രഭരണ സമിതി. പത്തിയൂര്‍ മേജര്‍ ശ്രീ ദുര്‍ഗാ ദേവി ക്ഷേത്രത്തിലെ രണ്ടേക്കര്‍ ഭൂമിയിലാണ് നെല്‍ കൃഷി ഇറക്കിയത്. 20 ദിവസത്തിനുള്ളില്‍ കൊയ്ത്തുത്സവം ആരംഭിക്കാനാണ് തീരുമാനം.

തിരുവിതാകൂര്‍ ദേവസ്വം, പത്തിയൂര്‍ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനു എത്തുന്ന ഭക്തരും കൃഷിയുടെ ഭാഗമായി. ഭാഗ്യ എന്ന നെല്ല് ഇനമാണ് വിതച്ചത്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ നെല്‍ കൃഷി കാണാന്‍ എത്തിയിരുന്നു. വരും വര്‍ഷങ്ങളിലും കൃഷി തുടരണമെന്നാണ് ഇവരുടെ ആഗ്രഹം.

Story Highlights alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here