സമ്പാദ്യത്തിനൊപ്പം സാമൂഹ്യ സുരക്ഷയുമായി കെഎസ്എഫ്ഇ പ്രവാസി ചിട്ടി; മരണപ്പെട്ട വരിക്കാരുടെ കുടുംബങ്ങൾക്ക് പൂർണ തുക

ലോകം മുഴുവൻ ഭീതി നിറയ്ക്കുന്ന ഈ കൊവിഡ് കാലത്ത് തങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിന്റെ ഗതി എന്താവും എന്ന ആശങ്കയിലാണ് ഓരോ പ്രവാസി മലയാളിയും. അനിശ്ചിതത്വത്തിന്റെ ഈ ദുരിത നാളുകളിൽ സാമൂഹ്യ സുരക്ഷയും കൂടി വരിക്കാർക്ക് പ്രവാസി ചിട്ടി ഉറപ്പാക്കുന്നു. കൊവിഡ് ബാധിച്ച് മരിച്ച ഒരാൾ ഉൾപ്പെടെ മരണപ്പെട്ട നാല് വരിക്കാരുടെ കുടുംബങ്ങൾക്ക് ആശ്വാസമാവുകയാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി.
Read Also : കിഫ്ബി വഴി പൂർത്തീകരിച്ച സബ് രജിസ്ട്രാർ ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട പ്രവാസി വരിക്കാരനായ ഡിനി ചാക്കോ, മറ്റുകാരണങ്ങളെ തുടർന്ന് പ്രവാസ ജീവിതത്തിനിടയിൽ മരിച്ച ഇബ്രാഹിം അമ്മുഞ്ഞി, ജോൺസൺ ഡിക്രൂസ്, വിഷ്ണു വിജയകുമാർ എന്നിവരുടെ ചിട്ടികളുടെ, ചിട്ടി വിളിച്ചാൽ ലഭിക്കാവുന്ന പൂർണ തുക അവകാശികൾക്ക് നൽകാൻ തീരുമാനമായിട്ടുണ്ട്. ഇതിനുപുറമേ ചിട്ടികളുടെ ഭാവി തവണകൾ ഒഴിവാക്കുവാനും തീരുമാനം ആയിക്കഴിഞ്ഞു.
കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ അംഗമാകുന്നതോടെ സമ്പാദ്യവും ഭാവി ജീവിതത്തിന്റെ സുരക്ഷയും ഒപ്പം നാടിന്റെ വികസനത്തിൽ പങ്കാളിത്തവും ആണ് ഉറപ്പുവരുന്നത്. നിങ്ങൾ ഒരു പ്രവാസിയാണെങ്കിൽ പ്രവാസി ചിട്ടിയിൽ ഇനിയും അംഗമാകാം. ഏതുതരം വരുമാനക്കാർക്കും യോജിച്ച രീതിയിൽ പ്രതിമാസ വരിസംഖ്യ വെറും 2500 രൂപയിൽ തുടങ്ങുന്ന ചിട്ടികൾ നിലവിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Story Highlights – ksfe pravasi chitti, kifb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here