കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ തത്സമയം

KT Jaleel interview with arun kumar

നയതന്ത്ര പാഴ്‌സൽ വിവാദത്തിൽ ട്വന്റിഫോറിനോട് പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ. കൗൺസിൽ ജനറലുമായി തനിക്ക് 2017 മുതൽ ബന്ധമുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഡോ. അരുൺ കുമാറുമായുള്ള തത്സമയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

അവതാരകന്റെ ചോദ്യം : കൗൺസിൽ ജനറലുമായുള്ള മന്ത്രിയുടെ അനൗപചാരിക ബന്ധം തുടങ്ങുന്നത് എപ്പോൾ ?

മന്ത്രിയുടെ ഉത്തരം : കൗൺസിൽ ജനറൽ യുഎഇയുടെ ഇന്ത്യയിലെ പ്രതിനിധിയാണ്. യുഎഇ സർക്കാരുമായി രാജ്യത്തിന് നല്ല ബന്ധമാണ്. കൗൺസിൽ ജനറലുമായി ഞാൻ പരിചയപ്പെടുന്നത് ഷാർജാ സുൽത്താൻ കേരളം സന്ദർശിച്ച സമയത്ത് മിനിസ്റ്റർ ഇൻ വെയ്റ്റിംഗായി നിയമിക്കപ്പെട്ടത് ഞാനാണ്. അന്നാണ് സൗഹൃദം വരുന്നത്. വ്യക്തിപരമായ ബന്ധം ഞാൻ നിലനിലനിർത്തിയിരുന്നു.

ചോദ്യം : സ്വപ്‌നാ സുരേഷുമായുള്ള പരിചയം ?

ഉത്തരം : 2017 മുതൽ കൗൺസിൽ ജനറലിന്റെ എക്‌സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്‌നാ സുരേഷുമായും പരിചയമുണ്ടായിരുന്നു. ഷാർജാ സുൽത്താന്റെ കുടുംബത്തിന്റെ കാര്യങ്ങളും, പരിപാടികൾ ഏകോപിപ്പിച്ചിരുന്നതുമെല്ലാം സ്വപ്‌നാ സുരേഷായിരുന്നു. അന്ന് ഞാനുമായി പരിചയപ്പെട്ടിട്ടുണ്ട്.

ഔപചാരികമായി അല്ലാതെ വ്യക്തിപരമായി സ്വപ്‌നാ സുരേഷുമായി ബന്ധമില്ലായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അഭിമുഖം തത്സമയം –

Story Highlights KT Jaleel interview with Arun Kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top