ഖുറാൻ ഇറക്കുമതി വിഷയത്തിൽ എഫ്‌സിആർഎ ലംഘനം നടന്നോ ? മറുപടിയുമായി മന്ത്രി കെ.ടി ജലീൽ

പ്രളയത്തിന് ശേഷം വിദേശത്തിന് സഹായം സ്വീകരിക്കുന്നതിന് നിരോധനമുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ചട്ടം ഇത് സംബന്ധിച്ച് നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അനൗദ്യോഗികമായി മന്ത്രി ഇത്തരത്തിലൊരു കാര്യം ചെയ്യുന്നത്. സിബിഐസിയാണ് ഈ വിഷയം അന്വേഷിക്കേണ്ടതും. ഈ വിവാദത്തിൽ മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു.
എഫ്‌സിആർഎ ലംഘനം ?
ഉത്തരം- താൻ ഒരു രൂപ പോലും ആരിൽ നിന്നും കൈപറ്റിയിട്ടില്ലെന്നും, തന്നിലൂടെ മറ്റൊരു ഏജൻസിക്കും പണം കൈമാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പിന്നെ എങ്ങനെയാണ് ഫോറിൻ കോണ്ട്രിബ്യൂഷൻ നിയമം ലംഘിക്കുന്നതെന്നും മന്ത്രി ചോദിക്കുന്നു. റംസാൻ സമയത്ത് കോൺസുലേറ്റ് ചെയ്യുന്ന കാര്യമാണ് ഇത്. ന്യൂ ഇയറിന് കേക്ക് കൊടുക്കുന്ന പോലെയും, ദീപാവലിക്ക് മധുരം വിതരണം ചെയ്യുന്നതുപോലെയാണ് ഇത്്.
നയതന്ത്ര പാഴ്‌സൽ വിഷയം ‘ഖുർആൻ വിഷയമാക്കി’ മന്ത്രി ഇരവാദം ഉന്നയിച്ചുവെന്ന ആരോപണം പ്രതിപക്ഷമടക്കം ഉയർത്തുന്നുണ്ട്. ഈ വിഷയത്തിൽ മന്ത്രി കെ.ടി ജലീൽ ട്വന്റിഫോറിനോട് പ്രതികരിച്ചു.
ചോദ്യം -നയതന്ത്ര പാഴ്‌സൽ വിഷയം ഖുറാൻ കടത്തുന്നതുമായി ബന്ധപ്പെട്ട വിഷയമാക്കി അവതരിപ്പിച്ച് മന്ത്രി ഇരവാദം ഉന്നയിച്ചോ ?
ഉത്തരം- ബിജെപി നേതാവ് കെ.സുരേന്ദ്രൻ കോൺസുലേറ്റിൽ നിന്ന് ജലീലിന് ലഭിച്ചത് സ്വർണകിറ്റുകളാണെന്ന് ആരോപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിശുദ്ധ ഖുർആന്റെ കോപ്പികൾ സ്വർണ ഖുർആനാണ് നൽകിയതെന്ന് പറഞ്ഞ് വിശ്വാസികളെ വേദനിപ്പിക്കരുതെന്നാണ് ഞാൻ ഉദ്ദേശിച്ചത്. ബിജെപി നേതാവിന് കൊടുത്ത മറുപടി എന്തിനാണ് കോൺഗ്രസുകാരും ലീഗുകാരും ഏറ്റുപിടിക്കുന്നത് ?
ചോദ്യം-മന്ത്രിയെന്ന നിലയിൽ നേരിട്ടുള്ള ചോദ്യത്തിന് മറുപടി പറയാതെ ഖുർആനെ മറയാക്കി മന്ത്രി രക്ഷപ്പെടുന്നോ ?
ഉത്തരം – കേരളത്തിൽ നിന്ന് വിവിധ സ്ഥാപനങ്ങൾക്ക് വേണ്ടി ഫണ്ട് ശേഖരിക്കാൻ വേണ്ടി ആളുകൾ പോകുന്നത് റംസാൻ മാസത്തിലാണ്. ഈ മാസത്തിലാണ് അറബികൾ സക്കാത്ത് നൽകുന്നത്. അങ്ങനെ വരുന്ന സക്കാത്ത് വിഹിതവും, അവിടുത്തെ മലയാളികളുടെ സംഭാവന ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നാം സ്ഥാപനങ്ങളായും കെട്ടിടനിർമാണമായുമെല്ലാം നാം കാണുന്നത്. നമ്മുടെ നാടിന് വേണ്ടിയാണ് ഈ സംഭാവനങ്ങൾ വിനിയോഗിക്കുന്നത്. അതാണ് ഞാൻ പറയുന്നതും. കോൺസുലേറ്റ് വർഷങ്ങളായി വിതരണം ചെയ്യുന്ന റംസാൻ കിറ്റ് പാവങ്ങൾക്ക് എത്തിച്ചുകൊടുത്തതാണ് ഞാൻ ചെയ്ത തെറ്റ്.
Story Highlights – kt jaleel reply on FCRA violation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here