പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണം; സ്പീക്കർക്ക് കത്ത് നൽകി ജോസ് വിഭാഗം

പി ജെ ജോസഫിനേയും മോൻസ് ജോസഫിനേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നിയമസഭ സ്പീക്കർക്ക് കത്ത് നൽകി. സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലും രാജ്യസഭ തെരഞ്ഞെടുപ്പിലും പാർട്ടി തീരുമാനം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ജോസഫ് പക്ഷത്തെ മൂന്നാമത്തെ എംഎൽഎയായ സി എഫ് തോമസ് അനാരോഗ്യം കാരണം അന്ന് നിയമസഭയിൽ എത്തിയിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല.
Read Also : മുന്നണി തീരുമാനം ഏകപക്ഷീയമെന്ന് ജോസ് വിഭാഗം; നടപടി സ്വാഗതം ചെയ്ത് ജോസഫ് പക്ഷം
യഥാർഥ കേരള കോൺഗ്രസ് എം ആരെന്ന തർക്കം ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ കത്തിൻമേൽ സ്പീക്കർ ഉടൻ നടപടിയെടുക്കാനിടയില്ല. ജോസ് പക്ഷത്തെ എംഎൽഎ ആയ എൻ ജയരാജ് നേരിട്ടെത്തിയാണ് സ്പീക്കർക്ക് പരാതി നൽകിയത്. കേരളാ കോൺഗ്രസ് എം ഏതാനും കാലമായി സ്വതന്ത്ര നിലപാടിലാണെന്നും അതിനാൽ രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ വോട്ടെടുപ്പിലും പങ്കെടുക്കേണ്ടെന്ന് തീരുമാനം പാർട്ടി എടുത്തിരുന്നുവെന്നും എംഎൽഎ പറഞ്ഞു.
Story Highlights – pj joseph, mons joseph, jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here