സാലറി കട്ട്; ജീവനക്കാരുടെ സംഘടനകളുമായി ധനമന്ത്രി ഇന്ന് ചർച്ച നടത്തും

സാലറി കട്ടിൽ ജീവനക്കാരുടെ സംഘടനകളുമായി ധനമന്ത്രി ഇന്ന് ചർച്ച നടത്തും. വൈകിട്ട് നാലിന് ഓൺലൈനിലൂടെയാണ് യോഗം. എല്ലാ സംഘടനകളും എതിർപ്പ് അറിയിച്ച സാഹചര്യത്തിൽ സമവായമുണ്ടാക്കാനാണ് യോഗം.

നിലവിലെ സാമ്പത്തിക സ്ഥിതി സംഘടകളെ ബോധ്യപ്പെടുത്താനും അനുനയത്തിനുമാണ് സർക്കാർ തീരുമാനം. 15 ദിവസത്തെ ശമ്പളം അഞ്ചു മാസങ്ങളായി മാറ്റിവയ്ക്കാൻ തയാറാണെന്ന് ഇടതു അനുകൂല സംഘടനകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്്. എന്നാൽ, ഓണം അഡ്വാൻസ് തിരിച്ചടയ്ക്കാൻ ആറു മാസത്തെ സാവകാശം വേണമെന്നാണ് സംഘടനകളുടെ ആവശ്യം.

Story Highlights Salary cut; The finance minister will hold discussions with the employees’ unions today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top