ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അധ്യാപകര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കാന്‍ യുഎഇ

ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അധ്യാപകര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കാന്‍ യുഎഇ ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും അക്കാദമിക് ജീവനക്കാര്‍ക്കും വാക്സിന്‍ സ്വീകരിക്കാം എന്ന് അധികൃതര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ ലഭിച്ചു .

യുഎഇയുടെ കൊവിഡ് വാക്സിന്‍ അടിയന്തര ഘട്ടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. വാക്സിന്‍ ഫലപ്രദം ആണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചത്. തുടര്‍ന്ന് വാക്സിന്റെ ആദ്യ ഡോസ് ആരോഗ്യ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കാനുള്ള പട്ടികയില്‍ അധ്യാപകരെയും മന്ത്രാലയം ഉള്‍പ്പെടുത്തിയത്. ഇത് സംസംബന്ധിച്ചു അബുദാബിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് സിര്‍ക്കുലറും ലഭിച്ചു.

അധ്യാപകര്‍ക്കും അക്കാദമിക് ജീവനക്കാര്‍ക്കും വാക്സിന്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അബുദാബിയിലെ പബ്ലിക് സ്‌കൂള്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ആണ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ടീച്ചിംഗ് സ്റ്റാഫും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും അവരുടെ കുടുംബങ്ങളും വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സെപ്റ്റംബര്‍ 24 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത് .

Story Highlights covid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top