Advertisement

തിരുവനന്തപുരത്ത് 852 പേർക്ക് കൊവിഡ്; 640 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

September 23, 2020
Google News 1 minute Read
852 covid cases thiruvananthapuram

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 852 പേര്‍ക്കുകൂടി കൊവിഡ്. ഇതില്‍ 640 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 184 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ അന്യസംസ്ഥാനത്തു നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നും എത്തി. 3 പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. 321 പേരാണ് ജില്ലയിലെന്ന് രോഗമുക്തി നേടിയത്. നിലവിൽ 7877 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Read Also : എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് 624 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 5376 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 4424 പേർക്കാണ് രോഗബാധ. ഉറവിടം അറിയാത്ത 640 കേസുകൾ ഉണ്ട്. 99 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 20 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 2951 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 140 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

Story Highlights 852 covid cases in thiruvananthapuram today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here