ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

riya chakravarthi

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷയിലും വാദം കേള്‍ക്കും. ഇരുവരുടെയും ജാമ്യാപേക്ഷ മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയും, പ്രത്യേക സെഷന്‍സ് കോടതിയും തള്ളിയിരുന്നു.

അതേസമയം, സുശാന്തിന്റെ മുന്‍ മാനേജര്‍ ശ്രുതി മോദി, ടാലന്റ് മാനേജര്‍ ജയ സാഹ എന്നിവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലത്തെ ചോദ്യംചെയ്യലില്‍ ജയ സാഹയില്‍ നിന്ന് ബോളിവുഡിലെ ലഹരിമരുന്ന് ശൃംഖലയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.

Story Highlights Actress Rhea Chakraborty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top