Advertisement

പാലാരിവട്ടം പാലത്തിന്റെ നിർമാണ മേൽനോട്ടം ഇ ശ്രീധരൻ ഏറ്റെടുത്തേക്കും

September 23, 2020
Google News 1 minute Read
E Sreedharan may overlook palarivattom bridge construction

പാലാരിവട്ടം പാലത്തിന്റെ നിർമാണ മേൽനോട്ടം ഇ ശ്രീധരൻ ഏറ്റെടുത്തേക്കും. ഇത് സംബന്ധിച്ച് സർക്കാർ ഇ. ശ്രീധരനുമായി ചർച്ച നടത്തി. ഓഫിസുകൾ അടച്ചുപൂട്ടിയത് ബുദ്ധിമുട്ടാകുമെന്ന് ഇ.ശ്രീധരൻ പറയുന്നു. പാലം പൊളിക്കാൻ രണ്ടാഴ്ച വേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പും അറിയിച്ചു. അങ്ങനെയെങ്കിൽ രണ്ടാഴ്ച ഗതാഗതം നിരോധിക്കേണ്ടി വരും. നിർമാണ നടപടികൾ ഉടൻ തുടങ്ങുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചിട്ടുണ്ട്.

ഇന്നലെയാണ് പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന് സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹർജി ആറ് മാസത്തിനകം തീർപ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തിൽ പൂർത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു.

പാലം ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഐഐടി ചെന്നൈ, ഇ ശ്രീധരൻ എന്നിവർ നൽകിയ റിപ്പോർട്ടിൽ പാലം പുതുക്കി പണിതാൽ നൂറ് വർഷത്തെ ആയുസ് ഉറപ്പ് നൽകുന്നുണ്ട്. ഇതും അറ്റോണി ജനറൽ കെകെ വേണുഗോപാൽ സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു.

Story Highlights E Sreedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here