സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ

more relaxation in kerala lockdown

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ. സർക്കാർ ഓഫിസുകളിൽ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന് പുതിയ ഉത്തരവ് നിർദേശിക്കുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചാകണം ഓഫിസുകൾ പ്രവർത്തിക്കേണ്ടത്.

സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും ഇന്ന് മുതൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും അനുവാദമുണ്ടായിരിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്ക് ഇനിമുതൽ ക്വാറന്റീൻ ഏഴു ദിവസം മാത്രം മതിയാകും.

ഒരാഴ്ച കഴിഞ്ഞ് കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാൽ ഇവർക്ക് പുറത്തിറങ്ങുന്നതിനും തടസമുണ്ടാകില്ല.

Story Highlights Lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top