അഭിജിത്തിന് ഒത്താശ ചെയ്ത ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന് കൊവിഡ് ടെസ്റ്റിൽ വ്യാജ വിവരങ്ങൾ നൽകാൻ ഒത്താശ ചെയ്ത ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
അഭിജിത്തിനെ പോത്തൻകോട്ടെ ആരോഗ്യ പ്രവർത്തകർ തിരിച്ചറിഞ്ഞിരുന്നു. വ്യാജപേരും വിലാസവും നൽകാൻ ആരോഗ്യ പ്രവർത്തകരുടെ ഒത്താശ ചെയ്‌തെന്നും ഇവർക്കെതിരെ കർശന നടപടിയെടക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
ഇന്നലെയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരും, മേൽവിലാസവും ഉപയോഗിച്ച് കൊവിഡ് പരിശോധന നടത്തിയെന്ന് പോത്തൻകോട് പഞ്ചായത്ത് പരാതി നൽകുന്നത്. കെ.എം അബിയെന്ന പേരിൽ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തിൽ എത്തി പരിശോധന നടത്തിയെന്നും കൊവിഡ് സ്ഥിരീകരിച്ചതോടെ കാണാനില്ലെന്നുമാണ് പൊലീസിൽ പരാതി നൽകിയത്.
അതേസമയം, പരാതി നിഷേധിച്ച് അഭിജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. തന്നെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പരിശോധനയ്ക്ക് എത്തിയത് സഹഭാരവാഹിയായ ബാഹുലിനൊപ്പമാണെന്നും അഭിജിത്ത് പോസ്റ്റിൽ വ്യക്തമാക്കി. കൊവഡ് പോസിറ്റീവായതിന് ശേഷം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നും കെ.എം അഭിജിത്ത് പറഞ്ഞു.
Story Highlights – kadakampally surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here