കൊവിഡ് കാലത്ത് സ്‌കൂളുകള്‍ അടച്ചു; കുരുന്നുകളുടെ ‘കഞ്ഞിയമ്മ’ ദുരിതത്തില്‍

കഞ്ഞിയമ്മ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ നമുക്ക് ചിരി വന്നേക്കാം. എന്നാല്‍ ആറന്മുള നാല്‍ക്കാലില്‍ എന്‍ടിഎല്‍പി സ്‌കൂളിലെ കുരുന്നുകള്‍ക്ക് തങ്കമണിയമ്മ അവരുടെ സ്വന്തം കഞ്ഞിയമ്മയാണ്. 17 വര്‍ഷമായി ഈ സ്‌കൂളിലെ കുരുന്നുകള്‍ക്ക് ഭക്ഷണം വെച്ച് നല്‍കിയായിരുന്നു തങ്കമണിയമ്മയുടെ ജീവിതം. എന്നാല്‍ കൊവിഡ് കാലത്ത് സ്‌കൂളുകള്‍ അടച്ചതോടെ ഇവരുടെ ജീവിതം പൂര്‍ണമായും ദുരിതത്തിലായി.
കുരുന്നുകള്‍ക്കൊപ്പമുണ്ടായിരുന്ന സ്‌കൂള്‍ ദിനങ്ങളുടെ ഓര്‍മയിലായിരുന്നു അടച്ചുപൂട്ടല്‍ കാലമത്രയും തങ്കമണിയമ്മ തള്ളിനീക്കിയത്. എന്നാല്‍ ഏക വരുമാനം നിലച്ചതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. കുഞ്ഞുങ്ങളെ ഒന്നും കാണാന്‍ പോലും പറ്റാത്ത വിഷമത്തിലാണ് ഇപ്പോള്‍ കഞ്ഞിയമ്മ.
Story Highlights – Kanjiamma story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here