കോഴിക്കോട് 883 പേർക്ക് കൊവിഡ്; എറണാകുളത്ത് 590 പേർക്ക് കൊവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 883 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്. സമ്പർക്കത്തിലൂടെയാണ് 811 പേർക്കും രോഗബാധ. ഉറവിടം വ്യക്തമല്ലാതാത്ത 40 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 414 പേർക്കാണ് സമ്പർക്ക രോഗബാധ. ഇതോടെ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 4721 ആയി ഉയർന്നു.
Read Also : നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ കൊവിഡ് പരത്തിയിട്ടില്ല; കേസുകൾ റദ്ദാക്കി ബോംബെ ഹൈക്കോടതി
എറണാകുളം ജില്ലയിൽ ഇന്ന് 590 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 576 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. 6 പൊലീസ് ഉദ്യാഗസ്ഥർക്കും 7 അരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കരുമാലൂർ, എളങ്കുന്നപ്പുഴ തൃക്കാക്കര, പള്ളുരുത്തി എന്നിവിടങ്ങളിലണ് ഏറ്റവുമധികം രോഗബാധ. 248 പേർ രോഗമുക്തരായി. ജില്ലയിൽ 4692 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
Story Highlights – Kozhikode Ernakulam covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here