കുമരനെല്ലൂരിന് അഭിമാനമായി രണ്ടാം ജ്ഞാനപീഠ പുരസ്‌കാരം

കുമരനെല്ലൂർ എന്നൊരു ഗ്രാമത്തിന് ഇന്ന് അഭിമാന ദിവസമാണ്. മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം സമർപ്പിക്കുമ്പോൾ അത് ഈ നാടിന് രണ്ടാമത്തെ ജ്ഞാനപീഠമാണ്. ഇതിന് മുൻപ് പുരസ്‌കാരം നേടിയ എംടി വാസുദേവൻ നായരും കുമരനെല്ലൂർ സ്‌കൂളിന്റെ സന്തതിയാണ്.

ഒരു സ്‌കൂളിൽ പഠിച്ച രണ്ട് പേരും ജ്ഞാനപീഠം ജേതാക്കൾ. അത് കുമരനെല്ലൂരിന് മാത്രം അവകാശപ്പെടാവുന്ന അക്ഷര പെരുമ. മഹാകവി പിച്ചവെച്ച നാട്ടിടവഴികൾക്ക് ഇന്ന് അഭിമാനം വാനോളമെത്തിയ ദിനം. വൈകിയെങ്കിലും അക്കിത്തമെന്ന നൂറ്റാണ്ടിന്റെ ഇതിഹാസത്തെ നെഞ്ചേറ്റി പുരസ്‌കാര നിറവിൽ അഭിമാനം കൊള്ളുകയാണ് കുമരനെല്ലൂർ.

Story Highlights Kumaranelloor proudly receives second Jnanpith award

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top