സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; റിയ ചക്രവർത്തി സമർപ്പിച്ച ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തി സമർപ്പിച്ച ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സാരംഗ് കോട്ട്വാളാണ് വാദം കേൾക്കുന്നത്.

സുശാന്ത് സിംഗ്, കഞ്ചാവ് സിഗരറ്റ് വലിക്കുമായിരുന്നുവെന്ന് ജാമ്യാപേക്ഷയിൽ റിയ ചക്രവർത്തി വെളിപ്പെടുത്തി. ജീവനക്കാരെ ഉപയോഗിച്ച് സുശാന്ത് ലഹരിവസ്തുക്കൾ വാങ്ങിപ്പിക്കുമായിരുന്നു. തന്നെയും സഹോദരനെയും അടക്കം സുശാന്ത് ഉപയോഗിച്ചു. നടൻ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ലഹരി ഉപയോഗിച്ചതിന് പ്രതിയാകുമായിരുന്നുവെന്നും റിയ ആരോപിച്ചു. റിയയുടെ സഹോദരൻ ഷൊവിക് ചക്രവർത്തിയുടെ ജാമ്യാപേക്ഷയും ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Story Highlights Sushant Singh Rajput dies; The Bombay High Court will today hear a bail application filed by Riya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top