ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതം: സിപിഐഎം

cpim state secretariat

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം. അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ നല്‍കിയ പരാതിയില്‍ കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് സിബിഐ കേസെടുത്തതെന്നും കോണ്‍ഗ്രസ് – ബിജെപി കൂട്ടുകെട്ട് ഏതറ്റം വരെ പോയി എന്നതിന്റെ തെളിവാണ് ഇതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

അല്‍പസമയത്തിന് മുന്‍പാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അവസാനിച്ചത്. ഇതിന് പിന്നാലെയാണ് സിബി ഐയ്‌ക്കെതിരെ നിലപാടുമായി സിപിഐഎം രംഗത്ത് എത്തിയിരിക്കുന്നത്.

ലൈഫ് മിഷനെ സംബന്ധിച്ച കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവര്‍ത്തിച്ചത്. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

Story Highlights cpim state secretariat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top