എറണാകുളത്ത് 655 പേർക്ക് കൊവിഡ്; കാസർഗോഡ് 268 പേർക്ക് കൊവിഡ്

Kasaragod ernakulam covid update

എറണാകുളം ജില്ലയിൽ ഇന്ന് 655 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 638 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവർത്തകർക്കും 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചു. ഫോർട്ട് കൊച്ചി, കോതമംഗലം, എടത്തല എന്നിവിടങ്ങളിലാണ് ഏറ്റവുമധികം രോഗബാധ. ജില്ലയിൽ ഇന്ന് 325 പേർ രോഗമുക്തരായി. 5031 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Read Also : കോഴിക്കോട് 690 പേർക്ക് കൊവിഡ്; 674 പേരും സമ്പർക്ക രോഗികൾ

കാസർഗോഡ് പുതുതായി 268 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 257 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 7 പേർ ഇതരസംസ്ഥാനത്ത് നിന്നും 4 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. കാഞ്ഞങ്ങാട്, ചെങ്കള, മംഗൽപാടി, കാസർഗോഡ്, ചെറുവത്തൂർ, അജാനൂർ മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.107 പേര്‍ പുതുതായി രോഗമുക്തരായി.

Story Highlights Kasaragod and ernakulam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top