Advertisement

കോഴിക്കോട് 690 പേർക്ക് കൊവിഡ്; 674 പേരും സമ്പർക്ക രോഗികൾ

September 25, 2020
Google News 2 minutes Read
kozhikode covid update today

കോഴിക്കോട് പുതുതായി 690 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി മൂന്നാം ദിവസവും 500 നു മുകളിലാണ് ജില്ലയിലെ കൊവിഡ് കേസുകള്‍. കോഴിക്കോട് കോർപറേഷന്‍ പരിതിയില്‍ പ്രതിദിനം ഇരുന്നൂറില്‍ കൂടുതല്‍ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കടലുണ്ടി, കൊയ്ലാണ്ടി, വടകര, പെരുവയൽ പഞ്ചായത്തുകളിലും രോഗവ്യാപനം രൂക്ഷമാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വളരെ പെട്ടെന്ന് വർധനവ് ഉണ്ടായതായി ജില്ലാ കലക്ടർ എസ് സാംബശിവറാവു പറഞ്ഞു.

Read Also : കോട്ടയത്ത് 322 പേർക്കു കൂടി കൊവിഡ്; 318 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

690 പേരിൽ 674 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. ഇതില്‍ 39 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.കോഴിക്കോട് കോർപറേഷൻ പരിതിയിൽ മാത്രം 251 പേർക്ക് രോഗബാധയുണ്ടായി.കടലുണ്ടി, കൊയ്ലാണ്ടി, വടകര, പെരുവയൽ പഞ്ചായത്തുകളിലും രോഗവ്യാപനം രൂക്ഷമാണ്. 3 ആരോഗ്യ പ്രവര്‍ത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 472 പേർ രോഗമുക്തരായി.

Read Also : സംസ്ഥാനത്ത് ഇതുവരെ 635 കൊവിഡ് മരണം

വടകര ചെക്യാട് ബിഎസ്എഫ് ക്യാമ്പിലെ ജവാന്മാരില്‍ നടത്തിയ പരിശോധനയില്‍ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ജവാന്മാരാരും പ്രദേശവാസികളുമായി സമ്പർക്കത്തില്‍ ഏർപ്പെട്ടിട്ടില്ല. ക്യാമ്പ് കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്‍റ് സെൻറാക്കാന്‍ ജില്ലാ ഭരണകൂടം നിർദേശം നല്‍കി. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് പ്രത്യേകം എഫ്എല്‍ടിസികള്‍ ഒരുക്കാനും നടപടികള്‍ പൂർത്തിയായിട്ടുണ്ട്.

Story Highlights kozhikode covid update today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here