ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന്

ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യുഎൻ ചാനലിലൂടെ അവാർഡ് പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. യുഎൻഐഎടിഎഫ് എല്ലാ വർഷവും നൽകി വരുന്ന മികച്ച ജീവിതശൈലി രോഗ നിയന്ത്രണ അവാർഡിനായി തെരഞ്ഞെടുത്ത 7 രാജ്യങ്ങളായ റഷ്യ, ബ്രിട്ടൻ, മെക്‌സികോ, നൈജീരിയ, അർമേനിയ, സെന്റ് ഹെലന എന്നിവയ്‌ക്കൊപ്പമാണ് കേരളത്തിന് ഈ അവാർഡ് ലഭിച്ചത്.

ആരോഗ്യ മേഖലയിൽ കേരളത്തിന്റെ വിശ്രമമില്ലാത്ത സേവനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ജീവിതശൈലി രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് പ്രാഥമികാ രോഗ്യ കേന്ദ്രങ്ങൾ മുതൽ കേരളം സജ്ജമാക്കിയിരിക്കുന്നതെന്നും ഈ അംഗീകാരത്തിലേക്ക് കേരളത്തെ എത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

മാത്രമല്ല, ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന് ലഭിച്ചതാണ് ഈ അവാർഡ്. അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി, കാൻസർ ചികിത്സാ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാർഡിന് കാരണമായി. കേരളത്തിലെ ഈ പദ്ധതി മറ്റ് വകുപ്പുകളുമായും മറ്റ് ഏജൻസികളുമായും സഹകരിച്ച് പ്രവർത്തിച്ചതിനും പ്രത്യേകം പരാമർശനമുണ്ടായതായി മന്ത്രി ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Story Highlights United Nations Award for Lifestyle Disease Control for Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top