ലഹരി മരുന്ന് കേസ് : ദീപിക പദുക്കോണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപികയെ വിട്ടയച്ചത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ദീപികയെ ചോദ്യം ചെയ്തത്.
രാവിലെ 9.50ഓടെയാണ് ദീപിക മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് മുന്നിൽ ഹാജരായത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജർ ജയാ സാഹയുടെ വാട്‌സാപ്പ് ചാറ്റുകളിൽ ദീപികയുടെയും മാനേജർ കരിഷ്മ പ്രകാശിന്റെയും പേരുകൾ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം. ഇക്കാര്യത്തിലാണ് ചോദ്യം ചെയ്യൽ. ഗോവയിലെ ഷൂട്ടിംഗ് നിർത്തിവച്ചാണ് ദീപിക പദുകോൺ മുംബൈയിലേക്ക് തിരികെയെത്തിയത്.
ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിനെയും ചോദ്യം ചെയ്ത് വിട്ടയച്ചു.
Story Highlights – Deepika Padukone