ലൈഫ് മിഷന്‍ പദ്ധതി; വീട് നിര്‍മാണത്തിനുള്ള തുക ലഭിക്കാതെ ബുദ്ധിമുട്ടിലായ വീട്ടമ്മയ്ക്ക് പണം കൈമാറി

ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിര്‍മാണത്തിനായി പണം അനുവദിച്ചിട്ടും തുക ലഭിക്കാതെ ബുദ്ധിമുട്ടിയ മലപ്പുറം പെരുന്തുരുത്തിയിലെ മിനിക്ക് പഞ്ചായത്ത് പണം കൈമാറി. നാലു ലക്ഷം രൂപയാണ് പഞ്ചായത്ത് അതികൃതര്‍ മിനിയുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. മിനിക്ക് അര്‍ഹമായ തുക ലഭിക്കാത്തത് ട്വന്റിഫോര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മിനിയും ഭര്‍ത്താവും രണ്ട് മക്കളും ഓലക്കുടിലിലായിരുന്നു ദുരിത ജീവിതം നയിച്ചിരുന്നത്. പെരുന്തുരുത്തി പുഴയുടെ സമീപത്തുള്ള ഈ വീട്ടിലേക്ക് ഏത് ചെറു മഴ പെയ്താല്‍ പോലും വെള്ളം ഇരച്ചു കയറും. അതിനാല്‍ ഓരോ മഴക്കാലത്തും ഭീതിയോടെയാണ് ഇവര്‍ ഇവിടെ കഴിയുന്നത്. ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയ അടുത്ത ദിവസം തന്നെ പഞ്ചായത്തില്‍ നിന്ന് തുക അനുവദിച്ചു.
നടപടിക്രമങ്ങളുടെ ഭാഗമായുള്ള താമസം മാത്രമാണ് പണം കൈമാറാന്‍ ഉണ്ടായതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലിലെ ഞരമ്പിന് ബ്ലോക്കുള്ള മിനിക്ക് ഇനി മികച്ച ചികിത്സയാണ് ആവശ്യം. കൂടാതെ വീടിന്റെ പണി പൂര്‍ത്തിയാകാന്‍ സുമനസുകളുടെ സഹായവും.
Story Highlights – Life Mission Project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here