മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേർന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചു നീക്കണം എന്ന് ആവശ്യപ്പെട്ട് ഹർജി

ഉത്തർപ്രദേശ് മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേർന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് മഥുര സിവിൽ കോടതിയിൽ ഹർജി. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കയ്യേറിയെന്നാണ് ആരോപണം. വിഗ്രഹത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ലക്‌നൗ സ്വദേശി രഞ്ജന അഗ്‌നിഹോത്രിയും ആറ് ഭക്തരുമാണ് കോടതിയെ സമീപിച്ചത്.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് സിവിൽ ഹർജിയിലെ പ്രധാന വാദം. ഖനനം ചെയ്താൽ വസ്തുതകൾ പുറത്തുവരും. 13.37 ഏക്കറിലുള്ള ശ്രീകൃഷ്ണ ജന്മഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം എന്നും ഹര്‍ജിയില്‍.

Read Also : മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ മുസ്ലിം പള്ളി നീക്കം ചെയ്യണം; ആവശ്യവുമായി 80 സന്യാസിമാർ

മഥുര കോടതിയിൽ ഭൂമി സംബന്ധിച്ച കേസുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ ഭരണം കയ്യാളുന്ന ശ്രീകൃഷ്ണ ജനംസ്ഥാൻ സേവാ സൻസ്ഥാൻ, ഷാഹി ഈദ്ഗാഹ് ട്രസ്റ്റുമായി നിയമവിരുദ്ധ ഒത്തുതീർപ്പിലെത്തിയെന്നും വിഗ്രഹത്തിന് അവകാശപ്പെട്ട ഭൂമി വിട്ടുകൊടുത്തുവെന്നും ഹർജിയിൽ ആരോപിച്ചു.

1973 ജൂലൈ 20ന് മഥുര കോടതി ഒത്തുതീർപ്പ് അംഗീകരിച്ച് വിധി പാസാക്കി. ഈ വിധി റദ്ദ് ചെയ്യണമെന്ന് ഭക്തരുടെ പുതിയ ഹർജിയിൽ ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും ഷാഹി ഈദ് ഗാഹ് ഭരണസമിതിയുമാണ് എതിർകക്ഷികൾ.

Story Highlights mathura srikrishna temple, uthar pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top