അനിൽ അക്കരയ്ക്ക് ഭീഷണി; പൊലീസ് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് കത്തയച്ച് ടി. എൻ പ്രതാപൻ

അനിൽ അക്കര എംഎൽഎക്ക് പൊലീസ് സുരക്ഷ വേണമെന്ന് ടി.എൻ. പ്രതാപൻ എം പി. ഇക്കാര്യം ചൂണ്ടിക്കാട്ടി ടി. എൻ പ്രതാപൻ ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവർക്ക് കത്ത് നൽകി.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ അനിൽ അക്കര പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെ അനിൽ അക്കരയ്‌ക്കെതിരെ ഭീഷണി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനിൽ അക്കരയ്ക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ടി എൻ പ്രതാപൻ കത്ത് നൽകിയത്. ഭീഷണിക്ക് പിന്നിൽ ഡിവൈഎഫ്‌ഐയും മറ്റ് സംഘടനകളുമാണെന്നും ടി എൻ പ്രതാപൻ കത്തിൽ ചൂണ്ടിക്കാട്ടി.

Story Highlights Anil Akkara, T N Prathapan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top