Advertisement

കൊവിഡ് വ്യാപനം; കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ

September 27, 2020
Google News 1 minute Read

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോർപ്പറേഷൻ പരിധിയില്ഡ ജിംനേഷ്യം, നീന്തൽ കുളങ്ങൾ, ടർഫ് എന്നിവയുടെ പ്രവർത്തനം നിർത്തിവച്ചു. വിവാഹ ചടങ്ങുകൾക്ക് അൻപത് പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി നൽകി കളക്ടർ ഉത്തരവിറക്കി.

പൊതുപരിപാടികളിൽ അഞ്ച് പേരിൽ കൂടുതൽ പാടില്ല. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രം അനുമതി നൽകി. ആരാധനാലയങ്ങളിൽ 50 പേർക്ക് മാത്രം പ്രവേശിക്കാമെന്നും ഉത്തരവിൽ പറയുന്നു.

Read Also :കൊവിഡ് മുക്തയായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; യുവതി ജന്മം നൽകിയ ഇരട്ടക്കുട്ടികൾ മരിച്ചു

അതേസമയം, കോഴിക്കോട് ജില്ലയിൽ ഇന്ന് 956 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 879 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാതാത്ത 29 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ രോഗബാധ രൂക്ഷമാവുകയാണ്. ഇന്ന് 277 പേർക്കാണ് കോർപ്പറേഷൻ പരിധിയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5782 ആയി.

Story Highlights Covid 19, Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here