നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോൾ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

fb posts supporting bhagyalakshmi (1)

മലയാള സിനിമയിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് നേരെയുണ്ടായ അശ്ലീല പ്രചരണത്തെ തുടർന്ന് യൂട്യൂബർ വിജയൻ വിജയ് പി നായർക്കെതിരെ താരം പ്രതിഷേധം സംഘടിപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുകയാണ്.

ഗായിക സയനോര ഫിലിപ്പ്, ഡോക്ടറും ആക്ടിവിസ്റ്റുമായ വീണ ജെ.എസ്, നടൻ ജോയ് മാത്യു എന്നിങ്ങനെ നിരവധി പേരാണ് ഭാഗ്യലക്ഷ്മിയുടെ നടപടിയെ അനുകൂലിച്ച് രംഗത്തെത്തിയത്.

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ –
‘വെറുതെ അടി കിട്ടിയത് മാത്രം ചാനലിൽ കാണിച്ചിട്ട് കാര്യം ഇല്ല . എന്തിനാ അടി കിട്ടിയത് എന്ന് കൂടി ഒന്ന് കൂലം കഷമായി ചർച്ച ചെയ്തിട്ട് മതി പെണ്ണുങ്ങളെ പിടിച്ചു ജയിലിൽ ഇടുന്ന കാര്യം പറയുന്നത് . ഇവനെ ഒക്കെ എങ്ങനെ സാക്ഷരകേരളം കൈകാര്യം ചെയ്യും എന്നത് കൂടി ആലോചിക്കണം.’

നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോൾ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയുമെന്ന് ജോയ് മാത്യു ചോദിക്കുന്നു.

Story Highlights fb posts supporting bhagyalakshmi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top