Advertisement

കൊവിഡ് കാലത്ത് കുടിവെള്ളം കിട്ടാതെ രാജ്യ തലസ്ഥാനത്തെ ഒരുകൂട്ടം ആളുകൾ

September 27, 2020
Google News 1 minute Read

ഈ കൊവിഡ് കാലത്ത് ആവശ്യത്തിന് കുടിവെള്ളം പോലും കിട്ടാനില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. അങ്ങനെയുള്ള യാഥാർത്ഥ്യത്തെ നേരിടുന്ന മനുഷ്യരും രാജ്യത്ത് നിരവധി ആണ്. കുടിവെള്ളം കിട്ടാനില്ലാതെ ഒരു വിഭാഗം ജനങ്ങൾ വലയുന്ന അവസ്ഥയാണ് രാജ്യ തലസ്ഥാനത്തുള്ളത്.

ഒരു കുടം വെള്ളം സ്വന്തമാക്കാനുള്ള പോരാട്ടമാണ്. അത് കിട്ടിയിട്ട് വേണം ഭക്ഷണം പാകം ചെയ്യാൻ, കുടിയ്ക്കാൻ. കേവലം ഇന്നത്തെ മാത്രം കാഴ്ചയല്ലിത്. വെള്ളത്തിനായുള്ള ഇവരുടെ ഈ കാത്ത് നിൽപ്പ് ജീവിത ചര്യയാക്കിയിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. മിക്കവാറും പേരും പുലർച്ചേ നാല് മണിയ്ക്കും അഞ്ച് മണിയ്ക്കും നിരത്തിൽ എത്തും. വെള്ളം കാത്തുള്ള ഈ നിൽപിനൊടുവിൽ കുടിയ്ക്കാനും ഭക്ഷണം പാകം ചെയ്യാനും വേണ്ടി ഒരു കുടുംബത്തിന് ഒരു പാത്രം വെള്ളമാണ് ലഭിയ്ക്കുക. ഏറെ പണിപ്പെട്ടാൽ ചിലപ്പോൾ പരമാവധി രണ്ട് കുപ്പി നൽകും. അതിനപ്പുറത്തേയ്ക്കില്ല. പലപ്പോഴും വെള്ളത്തിനായുള്ള ഈ കാത്ത് നിൽപ്പ് അനന്തമായി നീളും. ചിലപ്പോൾ ഒരു മണിയ്ക്കൂർ മറ്റ് ചിലപ്പോൾ രണ്ട് മണിക്കൂർ അതും അല്ലെങ്കിൽ കുറേ അധികം മണിക്കൂറുകൾ. ഇതിനെല്ലാം പുറമേ ചിലപ്പോൾ വെള്ളം ലഭിച്ചില്ലെന്നും വരാം. ചുരുക്കി പറഞ്ഞാൻ ഈ മഹാനഗരത്തിലെ ഭൂരിപക്ഷം സാധാരണ ജനങ്ങളുടെയും ജീവിതം വെള്ളം തേടിയുള്ള യാത്രയും, വെള്ളത്തിനായുള്ള കാത്തിരിപ്പും വെള്ളം സംഭരിയ്ക്കാനുള്ള പോരാട്ടവും ആണ് ഇപ്പോൾ.

കൊവിഡ് വ്യാപനം അതിതീവ്രമായ മേഖലയാണ് ഇവിടം. പക്ഷേ വെള്ളം കിട്ടാതായാലുള്ള അവസ്ഥ ഒർക്കുമ്പോൾ വീടുകളിൽ കഴിയാൻ ഇവർക്ക് ആകുന്നില്ല. ഇപ്പോൾ വെള്ളത്തിനായുള്ള ഈ പ്രതിദിന പോരാട്ടം ഈ സാധാരണ മനുഷ്യർക്ക് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

Story Highlights not avilable drinking water in country capital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here