‘എൻഡിഎ പേരിന് മാത്രം; മോദി അധികാരമേറ്റ ശേഷം യോഗം വിളിച്ചിട്ടില്ല’; തുറന്നടിച്ച് അകാലിദൾ

എൻഡിഎയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദർ. എൻഡിഎ പേരിന് മാത്രമാണെന്നും മോദി അധികാരത്തിലെത്തിയ ശേഷം യോഗം ചേർന്നിട്ടില്ലെന്നും സുഖ്ബീർ സിംഗ് തുറന്നടിച്ചു. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് മുന്നണി വിട്ട ശേഷമാണ് സുഖ്ബീർ സിംഗ് ബാദലിന്റെ പ്രതികരണം.

കഴിഞ്ഞ പത്ത് വർഷം എൻഡിഎ പേരിന് മാത്രമാണ്. മറ്റൊന്നും എൻഡിഎയിൽ ഇല്ല. ചർച്ചയോ, യോഗങ്ങളോ, തീരുമാനങ്ങളോ ഇല്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു യോഗം പോലും വിളിച്ചതായി താൻ ഓർക്കുന്നില്ല. കൂട്ടുകെട്ട് എന്ന് പറയുന്നത് പേപ്പറിൽ ഒതുങ്ങേണ്ടതല്ല. വാജ്‌പേയുടെ കാലത്ത് ഇങ്ങനെയായിരുന്നില്ല. ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു. തന്റെ പിതാവ് എൻഡിഎയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നുവെന്നും സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു.

Read Also :ശിരോമണി അകാലി ദൾ എൻഡിഎ വിട്ടു

കഴിഞ്ഞ ദിവസമാണ് ശിരോമണി അകാലിദൾ എൻഡിഎ വിട്ടത്. കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അകാലിദളിന്റെ കേന്ദ്ര മന്ത്രി ഹർ സിമ്രത് ബാദൽ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു നടപടി. ബില്ലുകളിൽ കർഷക പ്രക്ഷോഭം രൂക്ഷമായപ്പോൾ കർഷകർക്കൊപ്പമാണെന്ന് വ്യക്തമാക്കിയാണ് അകാലിദൾ നിർണായക തീരുമാനം കൈക്കൊണ്ടത്.

Story Highlights Shiromani Akali Dal (SAD), Sukhbir Singh Badal, NDA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top