Advertisement

അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ബെന്നി ബഹനാൻ; അതൃപ്തി പരസ്യമാക്കി മുരളീധരൻ

September 28, 2020
Google News 2 minutes Read
benny behnan k muraleedhran

രാജിയിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ. കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ- സംസ്ഥാന നേതൃത്വങ്ങളുമായി ചർച്ച നടത്തിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ബെന്നി ബഹനാൻ ട്വന്‍റിഫോറിനോട് പറഞ്ഞു. താൻ പൂർണമായും തൃപ്തനാണ്. മറ്റു വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെ മുരളീധരൻ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നു. പാർട്ടിയിൽ കൂടിയാലോചനകൾ നടത്തിയില്ലെന്നും വിമർശനമുണ്ട്.

Read Also : തീപിടിത്തം ഗൂഢാലോചനയുടെ ഫലം; ഡിജിപി അന്വേഷണം സ്വീകാര്യമല്ലെന്ന് ബെന്നി ബഹനാൻ

മുൻധാരണയുണ്ടായിരുന്നുവെങ്കിലും നാടകീയമായിരുന്നു ബെന്നി ബഹനാന്റെ രാജി പ്രഖ്യാപനം. സംസ്ഥാന നേതൃത്വത്തിന് സൂചനയുടെ തരിമ്പ് പോലും നൽകാതെയായിരുന്നു കെ മുരളീധരന്റെ നീക്കം. മുതിർന്ന നേതാക്കളുടെ അപ്രതീക്ഷിത നീക്കത്തിന്റെ രാഷ്ട്രീയം നേതൃത്വത്തിന് പോലും വ്യക്തമായിട്ടില്ല.

പുന:സംഘടനയിൽ തഴയപ്പെട്ട അസംതൃപ്തരുടെ വലിയ നിര കോൺഗ്രസിലുണ്ട്. ബെന്നി ബഹനാന്റെയും കെ മുരളീധരന്റെയും ചുവടു പിടിച്ച് അസംതൃപ്തരായ മറ്റു നേതാക്കൾ പരസ്യമായി രംഗത്തേക്ക് വരുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. വിവിധ വിഷയങ്ങളിൽ സർക്കാർ പ്രതിരോധത്തിലായതോടെ രാഷ്ട്രീയ സാഹചര്യങ്ങൾ യുഡിഎഫിന് അനുകൂലമായി വരുന്നെന്ന വിലയിരുത്തലായിരുന്നു മുന്നണിക്ക്. എന്നാൽ ഇതിനിടെ കോൺഗ്രസിൽ ചേരിപ്പോര് വീണ്ടും തലപൊക്കുന്നത് മുന്നണിക്ക് വലിയ ക്ഷീണമാകും. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരണമെന്ന പല എംപിമാരുടെയും താത്പര്യവും കോൺഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്കാകും വഴിവയ്ക്കുക.

Story Highlights benny behnan, k muraleedharan, kpcc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here