സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 3997 പേര്‍ക്ക്; 249 പേരുടെ ഉറവിടം വ്യക്തമല്ല

covid kerala

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 3997 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 4246 സമ്പര്‍ക്ക രോഗികളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • കോഴിക്കോട് -908
  • എറണാകുളം -504
  • തിരുവനന്തപുരം -463
  • മലപ്പുറം -389
  • തൃശൂര്‍ -372
  • പാലക്കാട് -307
  • കൊല്ലം -340
  • കണ്ണൂര്‍ -256
  • ആലപ്പുഴ -239
  • കോട്ടയം -208
  • കാസര്‍ഗോഡ് -111
  • ഇടുക്കി -76
  • വയനാട് -42
  • പത്തനംതിട്ട -31

അതോടൊപ്പം, 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തിരുവനന്തപുരം 17, എറണാകുളം ഒന്‍പത്, കോഴിക്കോട് ആറ്, തൃശൂര്‍ അഞ്ച്, കാസര്‍ഗോഡ് മൂന്ന്, ആലപ്പുഴ, കോട്ടയം, മലപ്പുറം രണ്ട് വീതം, വയനാട് ഒന്ന് എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

Story Highlights covid confirmed 3997 people through contact

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top