ലൈഫ് മിഷൻ കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഉടൻ

ലൈഫ് മിഷനിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഉടൻ. സന്തോഷിനെതിരായ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാൻ സിബിഐ തീരുമാനിച്ചത്. സന്തോഷിൽ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണം കൈമാറിയ രേഖകളും സിബിഐ പിടികൂടിയിരുന്നു. ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ നാളെ ചോദ്യം ചെയ്യും.
Read Also : ലൈഫ് മിഷൻ കരാർ; സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ്ഐആർ
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ കേസിൽ ചോദ്യം ചെയ്യുമെന്നായിരുന്നും വിവരമുണ്ട്. സിബിഐ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി എറണാകുളം സിജെഎം കോടതിയെ സമീപിച്ചു. കേസിലെ കമ്മീഷൻ കാര്യത്തിൽ ഏതെല്ലാം ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷിക്കും.
നേരത്തെ ലൈഫ് മിഷൻ കേസിൽ യൂണിടാക് എംഡിയെ ചോദ്യം ചെയ്തിരുന്നു. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ കോൺസുലേറ്റുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തേടിയിരുന്നു. കരാറിലെ കമ്മീഷൻ സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കാത്തതിനാൽ വീണ്ടും ചോദ്യം ചെയ്യുമെന്നായിരുന്നു വിവരം.
Story Highlights – unitech owner santhosh eppan arrest today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here