തീരദേശ പരിപാലന നിയമം ലംഘിച്ച കെട്ടിടങ്ങൾക്ക് എതിരായ നടപടിയെ കുറിച്ച് സംസ്ഥാന സർക്കാരിനോട് ആരാഞ്ഞ് സുപ്രിംകോടതി

supreme court

കേരളത്തിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നിർദേശം. മരട് ഫ്‌ളാറ്റ് കേസുമായി ബന്ധപ്പെട്ട് സംവിധായകൻ മേജർ രവി സമർപ്പിച്ച കോടതിയലക്ഷ്യഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച്.

Read Also :  തീരദേശ പരിപാലന നിയമ ലംഘനം; പട്ടികയിൽ തിരുത്തൽ വേണമെന്ന് സൂസെപാക്യം

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക ചീഫ് സെക്രട്ടറി കോടതിക്ക് കൈമാറുന്നില്ലെന്ന മേജർ രവിയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടിസ് അയക്കാൻ സുപ്രിംകോടതി ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം സർക്കാർ മറുപടി നൽകണം.

ജെയിൻ കൺസ്ട്രക്ഷന്റെ വസ്തുവകകളുടെ വില തിട്ടപ്പെടുത്തി അഞ്ചാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിക്കും നിർദേശം നൽകി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ഉത്തരവ് ഭേദഗതി ചെയ്യണമെന്ന ജെയിൻ കൺസ്ട്രക്ഷന്റെ ഹർജിയിലാണ് നടപടി.

Story Highlights coastal protection act, suprem court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top