തീരദേശ പരിപാലന നിയമ ലംഘനം; പട്ടികയിൽ തിരുത്തൽ വേണമെന്ന് സൂസെപാക്യം

തീരദേശ പരിപാലന ചട്ട ലംഘനത്തിൽ സുപ്രിം കോടതിയിൽ സമർപ്പിക്കാൻ സർക്കാർ തയാറാക്കിയ അനധികൃത കെട്ടിടങ്ങളുടെ പട്ടികയിൽ തിരുത്തൽ വേണമെന്ന് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.എം സൂസെപാക്യം. മത്സ്യത്തൊഴിലാളികളുടെ നിയമാനുസൃതമുള്ള വീടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട ശേഷമായിരുന്നു സുസെപാക്യത്തിന്റെ പ്രതികരണം.
Read Also: ഇറാനിൽ കുടുങ്ങിക്കിടക്കുന്നവരുടെ രണ്ടാം സംഘം നാളെ മുംബൈയിൽ എത്തും: കേന്ദ്രസർക്കാർ
കേരളത്തിലെ തീര പരിപാലന നിയമലംഘനങ്ങളുടെ കണക്കെടുക്കാൻ നിർദേശിച്ചത് സുപ്രിം കോടതിയാണ്. പത്ത് ജില്ലകളിൽ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പ് നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഒക്ടോബറിൽ ചേർന്ന പരിസ്ഥിതി വകുപ്പിന്റെയും തീരദേശപരിപാലന വിദഗ്ധരുടെയും യോഗം തീരുമാനിച്ചിരുന്നു.
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നിയമലംഘനങ്ങളുടെ പട്ടികയാണ് തയാറാക്കിയത്. കേരളാ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയാണ് ആറ് കോർപറേഷനുകൾ, 36 മുനിസിപ്പാലിറ്റികൾ, 245 പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിയമ ലംഘനങ്ങളുടെ കണക്കെടുത്തിരിക്കുന്നത്. ജില്ലാ കളക്ടറാണ് അതോറിറ്റിയുടെ ചെയർമാൻ. സംസ്ഥാനത്ത് 1800ൽ അധികം കെട്ടിടങ്ങൾ പൊളിച്ച് മാറ്റേണ്ട അവസ്ഥ ഉണ്ടെന്നാണ് സർക്കാർ കണ്ടെത്തിയിരുന്നത്. സുപ്രിം കോടതി റിപ്പോർട്ട് തേടിയപ്പോൾ നടത്തിയ പ്രാഥമിക വിലയിരുത്തലിലാണ് ഇത്.
susepakyam, coastal protection act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here