ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിന് സിബിഐ നോട്ടീസ്

ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിന് സിബിഐ നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് അടുത്തമാസം അഞ്ചിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യു.വി. ജോസിനെ ചോദ്യം ചെയ്യാന്‍ സിബി ഐ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് നോട്ടീസ് നല്‍കിയത്.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലീന്‍ഡ് ഡേവിസിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. നാലുകോടി 25 ലക്ഷത്തോളം രൂപ കമ്മീഷന്‍ കൊടുത്തതായി വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സ്വപ്നാ സുരേഷ് അടക്കമുള്ളവര്‍ക്ക് കമ്മീഷന്‍ ലഭിച്ചത് എങ്ങനെയെന്നതാണ് പരിശോധിക്കുന്നത്.

Story Highlights Life Mission CEO uv Jose

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top