ലൈഫ് മിഷന്‍ തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്ററെ സിബിഐ ചോദ്യം ചെയ്യുന്നു

ലൈഫ് മിഷന്‍ ക്രമക്കേടില്‍ തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലീന്‍ഡ് ഡേവിസിനെ സിബിഐ ചോദ്യം ചെയ്യുന്നു. സിബിഐയുടെ കൊച്ചി ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. നാലുകോടി 25 ലക്ഷത്തോളം രൂപ കമ്മീഷന്‍ കൊടുത്തതായി വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌നാ സുരേഷ് അടക്കമുള്ളവര്‍ക്ക് കമ്മീഷന്‍ ലഭിച്ചത് എങ്ങനെയെന്നതാണ് പരിശോധിക്കുന്നത്.
ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസില്‍ അന്വേഷണം മൂന്ന് ഉന്നത ഉദ്യോഗസ്ഥരിലേയ്ക്കാണ് നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, ലൈഫ് മിഷന്‍ സിഇഒ യുവി ജോസ്, മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും ഇപ്പോഴത്തെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായ ടി.കെ. ജോസ് എന്നിവരെ ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. യൂണിടാക്കിന് കരാര്‍ ലഭിച്ചതില്‍ ഈ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടല്‍ ഉണ്ടോയെന്നാണ് സിബിഐ പരിശോധിക്കുന്നത്.
Story Highlights – Life Mission Thrissur district coordinator, cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here