വിജയ്. പി. നായരുടെ വിവാദ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു

അശ്ലീല പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ വിജയ്. പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. ഇയാളുടെ ചാനലിലെ വീഡിയോയാണ് യൂട്യൂബ് നീക്കം ചെയ്തത്. വീഡിയോ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി.
വിജയ്. പി. നായരെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കല്ലിയൂരിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
Read Also :സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പരാമർശം; വിജയ്. പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും
ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ വിജയ്. പി. നായർക്കെതിരെ നടന്ന പ്രതിഷേധം വാർത്തയായിരുന്നു. ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. യൂട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിനായിരുന്നു പ്രതിഷേധം. ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നൽകുകയും ചെയ്തിരുന്നു.
Story Highlights – Vijay P Nair, Bhagyalakshmi, Cyber bullying
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here