ട്രംപിന് മറുപടിയായി ജോ ബൈഡന്റെ ‘ഇൻഷാ അല്ലാഹ്’; ട്വിറ്ററിൽ ട്രെൻഡിംഗ്

joe biden

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദത്തിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ അറബിക് വാക് പ്രയോഗം ട്വറ്ററിൽ ട്രെൻഡിംഗ്. ഡോണൾഡ് ട്രംപ് നികുതി അടച്ചിട്ടില്ലെന്ന വിഷയവുമായി നടന്ന ചർച്ചയിലാണ് ‘ഇൻഷാ അല്ലാഹ്’ എന്ന പ്രയോഗം അദ്ദേഹം ഉപയോഗിച്ചത്. ദൈവത്തിന്റെ ഇച്ഛ പോലെ എന്നാണ് ‘ഇൻഷാ അള്ളാഹ്’ എന്ന വാക്കിന് അർത്ഥം.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണ് ഡോണൾഡ് ട്രംപെന്ന് ജോ ബൈഡൻ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള ആദ്യ ടെലിവിഷൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു ബൈഡൻ. താൻ നികുതി വെട്ടിച്ചെന്ന ബൈഡന്റെ ആരോപണം ട്രംപ് നിഷേധിച്ചു. ലക്ഷങ്ങൾ നികുതി അടച്ചിട്ടുണ്ടെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. കൊവിഡിനെ നേരിടാൻ ട്രംപ് സർക്കാരിന് ശരിയായ പദ്ധതികളില്ലെന്ന് ജോ ബൈഡൻ ആരോപിച്ചപ്പോൾ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് ട്രംപ് പറഞ്ഞു.

സ്ഥാനാർത്ഥികൾ തമ്മിലുള്ള ആദ്യ ടെലിവിഷൻ സംവാദം ഒരുഘട്ടത്തിൽ ചൂടേറിയ വാഗ്വാദമായി മാറി. ഡോണൾഡ് ട്രംപ് നുണയനാണെന്ന് എല്ലാവർക്കും അറിയാമെന്ന് ജോ ബൈഡൻ പറഞ്ഞു. ട്രംപ് അമേരിക്കക്കാരെ കൂടുതൽ ദുർബലരും ദരിദ്രരും ആക്കിയെന്ന് ബൈഡൻ കുറ്റപ്പെടുത്തി. സംവാദത്തിന്റെ തുടക്കം മുതൽ തന്നെ ഇരുവരും പരസ്പരം തടസപ്പെടുത്താൻ ശ്രമിച്ചത് ബഹളത്തിന് ഇടയാക്കി.

Read Also : ഇന്ത്യ കൊവിഡ് കണക്കുകൾ പൂർണമായി പുറത്തുവിടുന്നില്ലെന്ന് ഡോണൾഡ് ട്രംപ്

ജനങ്ങൾക്ക് പ്രാപ്യമായ ആരോഗ്യ സുരക്ഷാ പദ്ധതി ട്രംപ് നടപ്പാക്കിയില്ലെന്ന് കുറ്റപ്പെടുത്തിയ ബൈഡൻ ഒബാമ കെയർ പദ്ധതി വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 70 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായതെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. അധ്യാപകരുടെ വേതനത്തെക്കാൾ കുറഞ്ഞ നികുതിയാണ് ട്രംപ് അടയ്ക്കുന്നതെന്ന് പറഞ്ഞ ബൈഡൻ വൻ നികുതി വെട്ടിപ്പാണ് ട്രംപ് നടത്തിയിട്ടുള്ളതെന്നും ആരോപിച്ചു.

ബൈഡന്റെ ആരോപണം തെറ്റാണെന്നും ലക്ഷങ്ങൾ നികുതി അടച്ചിട്ടുണ്ടെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ബൈഡന്റെ വാദങ്ങൾ അംഗീകരിച്ചാൽ രാജ്യത്ത് കൊവിഡ് ഒരിക്കലും നിയന്ത്രണവിധേയമാകില്ലെന്നും കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് എല്ലാവരും പ്രശംസിച്ചെന്നും ട്രംപ് പറഞ്ഞു.

വരുമാനം വര്‍ദ്ധിപ്പിക്കലും വിപണിയും മാത്രമാണ് ട്രംപിന്റെ ലക്ഷ്യമെന്ന് കുറ്റപ്പെടുത്തിയ ജോ ബൈഡന്‍ സ്‌കൂളുകള്‍ തുറന്നത് വരുമാനം ലക്ഷ്യമിട്ടാണെന്ന് ആരോപിച്ചു. എന്നാല്‍ സ്‌കൂളുകള്‍ തുറന്നത് ജനങ്ങളുടെ ആഗ്രഹപ്രകാരമാണെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ മറുപടി.

Story Highlights joe biden, donald trump, inshah allah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top