വിരമിക്കൽ ദിനത്തിൽ സുപ്രധാന വിധി പറഞ്ഞ് സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ്

വിരമിക്കൽ ദിനത്തിൽ സുപ്രധാന വിധി പറഞ്ഞ് സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ്. വിചാരണ പൂർത്തിയാക്കിയ കേസിൽ മൂന്നുതവണ വിധിപറയാനായി സുരേന്ദർ കുമാർ യാദവിന് കാലാവധി നീട്ടി നൽകിയത്. കേസിന്റെ വിധി പറയുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചുമാസങ്ങളായി തെളിവുകൾ അവലോകനം ചെയ്യലും വിധി എഴുത്തുമായി തിരക്കിലായിരുന്ന സുരേന്ദർ കുമാർ യാദവിനെ സന്ദർശകരെ പോലും കാണാൻ അനുവാദം നൽകിയിരുന്നില്ല. 2000 പേജുള്ള വിധിന്യായമാണ് സുപ്രധാന കേസിൽ ജഡ്ജി സുരേന്ദർ കുമാർ യാദവ് പുറപ്പെടുവിച്ചത്.

തെളിവുകളുടെ അഭാവത്തിൽ ബാബറി മസ്ജിദ് പൊളിച്ച കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉൾപ്പെടെ 32 പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിൽ മുൻകൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികൾക്കെതിരെ ശക്തമായ തെളിവില്ലെന്നായിരുന്നു കോടതി വിധി.

Story Highlights CBI special court judge Surender Kumar Yadav has given a landmark verdict on his retirement day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top