വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ വിജിലൻസിന് കേസെടുക്കാൻ സർക്കാർ അനുമതി

ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതി ക്രമക്കേടിൽ വിജിലൻസിന് കേസെടുക്കാൻ സർക്കാർ അനുമതി. അഴിമതിയോ ക്രമക്കേടോ ഉണ്ടാേ എന്ന് അന്വേഷണം നടത്താനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പ്രാഥമിക അന്വേഷണ ശുപാർശയിലാണ് ഉത്തരവ്.
ഇതേതുടർന്ന് ക്രൈം ബ്രാഞ്ച് സംഭവത്തിൽ കേസെടുത്തു. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിക്കുകയും ചെയ്തിരുന്നു. ലൈഫ് മിഷൻ ഓഫീസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങൾ അന്വേഷണം നടത്തിയ വിജിലൻസ് രേഖകൾ പരിശോധിച്ച് ക്രമക്കേട് നടന്നെന്ന് തന്നെയാണ് നിഗമനത്തിലെത്തിയത്.
Read Also : ലൈഫ് മിഷൻ കേസ്: യൂണിടാക് ഉടമയെയും ലൈഫ് മിഷൻ തൃശൂർ കോർഡിനേറ്ററെയും സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു
നിയമോപദേശത്തെ തുടർന്നാണ് സർക്കാർ ഈ നടപടിയെടുത്തിരിക്കുന്നത്. നേരത്തെ സിബിഐ അന്വേഷണത്തിന് എതിരെ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭയാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തിന്റെയോ ഹൈക്കോടതിയുടേയോ അറിവില്ലാതെ ഏകപക്ഷീയമായി കേസ് എടുത്തത് ചോദ്യം ചെയ്തായിരിക്കും ഹർജി.
സ്വർണക്കടത്ത് വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിനിടെ വടക്കാഞ്ചേരി ലൈഫ് ഭവന സമുച്ചയ പദ്ധതിയിൽ സിബിഐ അന്വേഷണം തുടങ്ങിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതും സർക്കാരിനെ പ്രകോപിപ്പിച്ചു. സിപിഐഎമ്മും സിപിഐയും പിന്നീട് ഇടത് മുന്നണിയും സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് രംഗത്തു വന്നു.
Story Highlights – life mission case, vigilance probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here