ബാബറി കേസിൽ പ്രതികളെ വെറുതെവിട്ട വിധി അപഹാസ്യമെന്ന് കെപിഎ മജീദ്

ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ട ലക്നൗ സിബിഐ കോടതിയുടെ വിധി അപഹാസ്യമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. ബാബറി മസ്ജിദ് പൊളിക്കാൻ വേണ്ടി രഥയാത്ര നടത്തുകയും കർസേവ പ്രവർത്തകരെ സംഘടിപ്പിക്കുകയും ചെയ്ത സംഘ്പരിവാർ ഗൂഢാലോചന നടത്തിയില്ല എന്ന വാദം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. ഇന്ത്യൻ ജുഡീഷ്യറിക്ക് തന്നെ അപമാനമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ലക്നൗ പ്രത്യേക സിബിഐ കോടതി വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് പറഞ്ഞ കോടതി ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും വ്യക്തമാക്കി. പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നായിരുന്നു കോടതിയുടെ മറ്റൊരു കണ്ടെത്തൽ.
Read Also :ബാബറി മസ്ജിദ് കേസ് : എല്ലാ പ്രതികളേയും വെറുതെ വിട്ടു
ബാബറി മസ്ജിദ് തകർത്ത് 27 വർഷവും ഒൻപത് മാസവും 24 ദിവസവും പിന്നിട്ട ശേഷമാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. കേസിലെ 32 പ്രതികളിൽ 26 പേർ കോടതിയിൽ ഹാജരായിയിരുന്നു. എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി എന്നിവർ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പങ്കെടുത്തത്. കോടതി പരിസരത്ത് വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.
Story Highlights – KPA Majeed, Babri masjid case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here