Advertisement

തൃശൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ കൊവിഡ് കണക്കുകൾ

September 30, 2020
Google News 2 minutes Read
Thrissur Pathanamthitta Kollam covid

തൃശൂർ ജില്ലയിൽ 808 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിൽ 799 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 12 ആരോഗ്യപ്രവർത്തകർ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. രോഗികളിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള 46 പുരുഷൻമാരും 52 സ്ത്രീകളുമുണ്ട്. 155 പേർ ഇന്ന് രോഗമുക്തി നേടി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5530 ആണ്.

Read Also : എറണാകുളത്ത് പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു

പത്തനംതിട്ട ജില്ലയിൽ 286 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പ്രാദേശിക സമ്പർക്കം വഴി 232 പേർക്കും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന 54 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 204 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്.

Read Also : കോട്ടയം ജില്ലയിൽ ഇന്ന് 442 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 800 കടന്നു. 812 പേരാണ് ഇന്ന് ജില്ലയിൽ രോഗബാധിതരായത്. ഇതിൽ 808 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗബാധ ഉണ്ടായി. 295 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights Thrissur Pathanamthitta Kollam covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here