Advertisement

ഹത്‌റാസ് ബലാത്സംഗത്തിൽ സ്വമേധയാ കേസെടുത്ത് അലഹാബാദ് ഹൈക്കോടതി

October 1, 2020
Google News 1 minute Read

ഉത്തർപ്രദേശിലെ ഹത്‌റാസിൽ 19കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി. അലഹബാദ് കോടതിയുടെ ലക്നൗ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

ഉത്തർപ്രദേശ് ഡി.ജി.പി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എ.ഡി.ജി.പി, ഹത്‌റാസ് ജില്ലാ മജിസ്ട്രേറ്റ്, എസ്.പി എന്നിവരിൽ നിന്ന് കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഒക്ടോബർ പന്ത്രണ്ടിന് മുൻപ് മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.

അതേസമയം, ഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. ഇതിന് ഫോറൻസിക് തെളിവില്ല. പെൺകുട്ടിയുടെ ശരീരത്തിൽ ബീജത്തിന്റെ അംശം കണ്ടെത്താനായില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ജാതി സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.

Story Highlights Hathras rape case, allahabad high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here