Advertisement

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ നടപടി; പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

October 1, 2020
Google News 2 minutes Read

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ നടപടിയ്‌ക്കെതിരെ പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമ്മീഷൻ നടപടി ഒരുമാസത്തേക്ക് സ്റ്റേ ചെയ്ത കോടതി കേസ് ഇന്ന് പരിഗണിക്കുന്നതിന് മാറ്റുകയായിരുന്നു. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമ വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചതെന്നാണ് പിജെ ജോസഫ് കോടതിയെ അറിയിച്ചത്.

പാർട്ടി ഭരണഘടന അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് ചെയർമാൻ താനാണന്നാണ് പിജെ ജോസഫ് കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളത്. 2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ തെരഞ്ഞടുത്തതായി ജോസ് കെ മാണി അവകാശപ്പെടുന്നത് ശരിയല്ല. യോഗത്തിനും തെരഞ്ഞടുപ്പിനും സാധുതയില്ലെന്നുള്ള സിവിൽ കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ചെയർമാനായി പ്രവർത്തിക്കുന്നതിൽ നിന്ന് ജോസ് കെ മാണിയെ വിലക്കിയിട്ടുമുണ്ട്. ഈ ഉത്തരവ് അവഗണിക്കാനോ മറികടക്കാനോ തെരഞ്ഞെടുപ്പ് കമ്മീഷന് സാധ്യമല്ല. ഇരു കൂട്ടരും നൽകിയ പട്ടികയിൽ പൊതുവായുള്ള 305 അംഗങ്ങളെ കണ്ടെത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ ഭൂരിപക്ഷ പരിശോധന നടത്തിയത് ശരിയല്ലെന്നും കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്നുമാണ് പിജെ ജോസഫിന്റെ ഹർജി.

Story Highlights The High Court will hear the petition filed by PJ Joseph today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here